ഇതാ ഇത്രയും ശാസ്ത്രീയമായ ഒരു നിലപാട് മറ്റേതെങ്കിലും പ്രസ്ഥാനം മുന്നോട്ട് വെച്ചിട്ടുണ്ടോ ?
തൊഴില്‍ സംവരണത്തിലൂടെ സമൂഹത്തിലെ ഉച്ച നീചത്വങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാവില്ല എങ്കിലും, നൂറ്റാണ്ടുകള്‍ നിലനിന്ന അസമത്വങ്ങള്‍ക്ക് ഒരു ഭാഗിക പരിഹാരം എന്ന നിലയില്‍ സംവരണം തുടരണം. അത് താഴെ പറയുന്ന രീതിയില്‍ പുനക്രമീകരിക്കരണം.
- ശാസ്ത്രീയ ഉദ്യോഗ സംവരണത്തില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പിന്നോക്കക്കാര്‍ക്ക് - ക്രീമീലെയറില്‍ നിന്നുമുള്ളയാളുകള്‍ക്ക് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പിന്നോക്കക്കാര്‍ക്ക് ആദ്യം നിയമനം നല്‍കണം.
- എന്നിട്ടും നിശ്ചിത ശതമാനം സംവരണ പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കില്‍ അവയിലേക്ക് പിന്നോക്കക്കാരിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് - ക്രീമീലെയറില്‍ നിന്നുമുള്ളവര്‍ക്ക് നിയമനം നല്‍കണം. ഫലത്തില്‍ പിന്നോക്ക സംവരണം തുടരണം കൂറേക്കൂടി ശാസ്ത്രീയമാക്കണം. യഥാര്‍ത്ഥ പിന്നോക്കാവസ്ഥയുള്ളവര്‍ക്ക് പ്രയോജനം കിട്ടണം.
- ഇതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക ശേഷികുറഞ്ഞവര്‍ പാടേ അവഗണിക്കപ്പെടുന്ന അവസ്ഥ ഒഴിവാകണം. അതിനായി മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും നിശ്ചിത ശതമാനം പ്രത്യേക സംവരണം നല്‍കണം.
സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗ സമരവും
എം.എ. ബേബി (2010)
എം.എ. ബേബി (2010)
No comments:
Post a Comment